കണ്ണ് തുറന്നപ്പോൾ കണ്ടത് അമ്മയെയാണോ? അമ്മൂമ്മയെയാണോ? ഓർമയില്ല. പക്ഷേ ഓർമയായപ്പോൾ കണ്ടതിലെല്ലാം മരമുണ്ടായിരുന്നു, പുഴയുണ്ടായിരുന്നു. പതിമൂന്നു വര്ഷത്തെ ജീവിതത്തിലും പുഴയിൽ കുളിക്കാത്ത, മീൻ പിടിക്കാത്ത ദിവസങ്ങലുണ്ടായിട്ടില്ല.
മുള്ളിരിങ്ങാട് പുഴയും അതിലെ ജീവിതവും കൊതി തീരെ ആസ്വദിക്കും മുമ്പേ അവിടം വിടേണ്ടി വന്നു.
മാവും പ്ലാവും കശുമാവും, കൂര്ക്കയും ചേനയും കപ്പയുമെല്ലാം ഓര്മ മാത്രമാവും വരെ കയറാൻ മരങ്ങളുണ്ടായിരുന്നു. കൂടെയുള്ള ആണ്‍ കുട്ടികളെല്ലാം മരം കയറിയപ്പോൾ ഞാനും കയറി, അങ്ങിനെ മരം കേറിയായി.അന്നറിഞ്ഞിരുന്നില്ല, മരം കയറുന്നത് തന്റെടമാണെന്ന്.
പതിമൂന്നാം വയസ്സിൽ ആലുവയിൽ കുടിയേറിയപ്പോൾ മരങ്ങൾക്ക് പകരം വാഴകൾ മാത്രമായി കൂട്ടുകാർ. മുമ്പിൽ വിജനമായി കിടക്കുന്ന സലിം ഇക്കയുടെ പറമ്പിലൂടെ വെറുതെ കയ്യിലൊരു ബ്രഷുമായി ഞാൻ നടന്നു. കണ്ണിൽ കാണുന്ന ചെടികലെയെല്ലാം മണത്തു നോക്കി. അതിൽ നരുതെന്ടി ഉണ്ടായിരുന്നില്ല. ചെറുപ്പം മുതലേ തിന്നു ശീലിച്ചതാണ് നരുതെന്ടി വേര്. വാഴകൾക്കു താഴെ തട്ട് തട്ടായുള്ള പറമ്പിൽ ഒരുപാട് പുല്ലുണ്ട്. വൈകിട്ട് ഒരാട്ടിൻ കുട്ടിയുമായി പുസ്തകവുമെടുത്ത് പറമ്പിലേക്ക് പോകും. അവിടെ ആയിരുന്നു അന്നത്തെ സ്വകാര്യത. ഓരോ കറുക പുല്ലിനോടും കയ്യോന്നി ഇലയോടും സ്വകാര്യം ചൊല്ലി ഇരിക്കാൻ രസമായിരുന്നു. കയ്യോന്നി എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമല്ല, മുടി വളരാനായി, എണ്ണ കാച്ചാൻ കയ്യോന്നി നീരും, ബ്രഹ്മി നീരും പച്ച നെല്ലിക്കയുമെല്ലാം അക്കാലത്ത് ഉപയോഗിച്ചു പില്കാലത്ത് ഒറ്റ മുടിയില്ലാതെ നരച്ച കഥയിലെ ബാക്കി പത്രവുമാണ്.
അവയെ തലോടി കഥ പറഞ്ഞിരിക്കുമ്പോൾ വിജനതയിലെ പേടി വിട പറയുമായിരുന്നു.
കാലം കൊഴിയവേ, വാഴ പറമ്പ് പാട്ടത്തിനു കൊടുത്ത മുതലാളിയുടെ അനിഷ്ടം പ്രമാണിച്ചു അങ്ങോട്ടു പോകാതായി.
മലയാള നാട് മരങ്ങൾക്ക് പ്രശസ്തമാണ്. പ്രകൃതി സൌന്ദര്യത്തിനും. ഇന്ന് ഡാർട്ട്മത്തിൽ നിന്നുള്ള തിരിച്ച് വരവിൽ ഞാൻ മരങ്ങളെയും പ്രകൃതിയെയും നദിയേയും കടലിനെയും കണ്കുളിർക്കെ കണ്ടു നെടുവീർപ്പിട്ടു. എത്ര മനോഹര തീരം. ഈ തണുപ്പിത്തിരി എന്റെ നാട്ടിലെത്തിയിരുന്നെങ്കിൽ, അങ്ങ് മരുഭൂമിയിലുണ്ടായിരുന്നെങ്കിൽ. വെറുതെ ആശിച്ചു പോയി. എനിക്കീ തണുപ്പ് അസഹനീയമാണെങ്കിലും.
ഡാർട്ട്മത്തിൽ ഇത് രണ്ടാം പ്രാവശ്യമാണ്. ഇംഗ്ലണ്ടിലെ ഡെവൻ കൗണ്‍ദിയിലുൽപ്പെട്ട ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഡാർട്ട്മത്ത്. മുന്നൂറ്റി അമ്പതു മൈൽ യാത്രയിൽ മുന്നൂറു മെയിലും മനുഷ്യ വാസമില്ലാത്ത വിജനമായ പ്രദേശമാണ്. അവിടെ പല തരം മരങ്ങൾ തഴച്ചു വളരുന്ന കാടുകളാണ്. ഇംഗ്ലണ്ടിന്റെ മൊത്തം ജനവാസം കേരളത്തിന്റെ ഒരു ജില്ലയിലേത് മാത്രമായിരിക്കുമെന്ന് പറഞ്ഞാലും അതിശയോക്തി തോന്നില്ല, ഈ പ്രദേശം കണ്ടാൽ. ഇത്രയധികം സുന്ദരമായ ഈ പ്രദേശത്ത് ജീവിക്കാൻ ഒരുപാട് നൂലാമാലകൾ പിന്നിടണം, വിദേശികൾക്ക്. . അതേ സമയം തന്നെ ഒരുപാട് പേർ ദേശക്കാർ ഒരുപാട് ഭാഷക്കാർ ഒരുപാട് വേഷക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. അവര്ക്കെല്ലാം ഇവിടുത്തെ സർക്കാർ ആനുകൂല്യവും നല്കുന്നുണ്ട്.
പ്രകൃതിയെന്നാൽ ആകാശവും ആഴിയും അതിലെ സുന്ദരമായ ജീവജാലങ്ങളും കൂടി ചേർന്നതാണെന്ന ധാരണ ആദ്യമായി മാറിയത് അങ്ങ് ദുബായിൽ എത്തിയപ്പോഴാണ്. മരങ്ങലാണീ പ്രകൃതിയെ നില നിർത്തുന്നതെന്നും അതിന്റെ സൌന്ദര്യമാണ് പ്രകൃതിയുടെ സൌന്ദര്യമെന്നും എനിക്ക് മനസ്സിലായത് ജബൽ അലി കഴിഞ്ഞ് അബുദാബി വരെ നട്ടു വളർത്തിയ മരങ്ങളുടെ ദൃശ്യം കണ്ടപ്പോഴാണ്. മനുഷ്യന് മരങ്ങളെ നശിപ്പിക്കാൻ മാത്രമല്ല, സംരക്ഷിക്കാനും കഴിയും എന്നതും അതോടൊപ്പം മനസ്സിലായി.
ഈ മരങ്ങളും സുന്ദരമായ ഈ പ്രകൃതിയും കാലാവസ്ഥയുമാണോ മനുഷ്യരെ യൂറോപ്യൻ പ്രദേശങ്ങളിലേക്ക് അടുപ്പിക്കുന്നത്. അല്ല, ആയിരുന്നുവെങ്കിൽ സുന്ദരമായ തന്റെ പ്രകൃത്തിയിലെ മരങ്ങളെ മനുഷ്യർ വെട്ടി നശിപ്പിക്കില്ലായിരുന്നു.
ഡാർട്ട് മത്തിലേക്കുള്ള യാത്രയിൽ ഏറ്റവും ആകർഷകമാവുന്നതു പ്രകൃതിയുടെ വരദാനമായ ഈ മരങ്ങൾ തന്നെയാണ് . ചെറിയ ചെറിയ കുന്നുകൾ പോലെ തോന്നിക്കുന്ന ഈ മരങ്ങളെ കണ്ടപ്പോൾ നേര്യമംഗലം മുതൽ തേക്കടി വരെയുള്ള യാത്രയും, ഋഷികേശ് മുതൽ ഡെരാഡൂണ്‍ വരെയുള്ള യാത്രയും ഓർമിപ്പിച്ചു. പക്ഷേ ഇവ തമ്മിലുള്ള വ്യത്യാസം കാടിനെ കാടായി നില നില നിർത്തി തന്നെ നാടാക്കുവാനുള്ള യൂറോപ്പിന്റെ വികസനമാണ്.
നമുക്ക് അറിയില്ലാത്ത ഒരുപാട് ചരിത്രം ഓരോ പ്രദേശത്തിനും ഉണ്ടാകാം. അതിലെന്നും യുദ്ധവും ആക്രമണങ്ങളും നേരിടലുകളും ആണു പ്രധാനം. അതുപോലെ തന്നെ ഡാർട്ട്മത്തിനും. ഡാർട്ട് നദിയുടെ തീരത്തിലൂടെയുള്ള ബോട്ട് യാത്രയിൽ അവിടവിടെയായി വലുതല്ലാത്ത കെട്ടിടങ്ങൾ കാണാം, പണ്ട് യുദ്ധത്തിനായി സന്നാഹങ്ങൾ ശേഖരിച്ചിരുന്നവ. തീരങ്ങളിൽ പീരങ്കികലുണ്ട്, ആക്രമണത്തിന്റെ ഓർമ പുതുക്കൽ. ഇപ്പോഴും ഡാർട്ട് മത്തിലെ നേവൽ കോളേജ് പ്രശസ്തമാണ്.
ഡാർട്ട് നദിയിലൂടെ റ്റോറ്റ്നസ് നദിയിലേക്ക് കടന്നു ചുറ്റികറങ്ങി സമുദ്ര തീരവും ആസ്വദിച്ച് തിരിച്ചു പോരുമ്പോഴേക്കും ഒരു മണിക്കൂർ കഴിഞ്ഞിരിക്കും. സമുദ്രത്തിന്റെ യഥാർത്ഥ സൌന്ദര്യം ആസ്വദിക്കാൻ റ്റോർക്കോയിലേക്കു ഫെറി വഴി പോകണം. ഈ പ്രകൃതിയെ എത്ര സമത്വ സന്തുലിതാവസ്തയിലാണു, പ്രപഞ്ച നാഥൻ സൃഷ്ടിച്ചതെന്ന് യാത്രയിലുടനീളം അതിശയപ്പെട്ടു പോകും.
അഗാധമായ ആഴിയിൽ നിന്നും പ്രകൃതിയുടെ വശ്യസുന്ദരമായ പച്ചപ്പിനെ പുല്കി, ധവള മേഘങ്ങളെ ചുംബിച്ചു അങ്ങനന്തതയിലെ ആകാശത്തിലേക്ക് യാത്രയാവുന്ന ഈ പ്രകൃതിയുടെ പരിശുദ്ധ നൈർമല്യമായ കാഴ്ച കണ്കുളുർക്കെ കണ്ടു ഞാൻ തിരിച്ചു പോരുമ്പോഴേക്കും സന്ധ്യയായിരുന്നു.

അസ്തമയം കാണാൻ ബീച്ചിലേക്ക് പോകും വഴി കൂടെയുള്ള കാശ്മീരി സുഹൃത്തിനോട് ഭര്ത്താവ് പറഞ്ഞു, അസ്തമയം കാണാൻ കന്യാകുമാരിയിൽ തന്നെ പോകണം. അറബിക്കടലും ഇന്ത്യൻ മഹാ സമുദ്രവും ബംഗാൾ ഉൾ കടലും സന്ധിക്കുന്ന മനോഹര ദൃശ്യം.
മരങ്ങളില്ലാത്ത, തണുപ്പില്ലാത്ത എന്റെ നാടും സുന്ദരമാണെന്ന അഹങ്കാരത്തോടെ ഞാൻ ചിരിച്ചു, കന്യാകുമാരിയിലെ അസ്തമയം കണ്ടിട്ടില്ലെങ്കിലും .
നന്നായി, ഇഷ്ടപ്പെട്ടു. വളരെ കാലത്തിനു ശേഷമാണ് സക്കീനയുടെ കുറിപ്പുകൾ വായിക്കുന്നത്. ജീവിതത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ വരച്ചു കാട്ടുന്ന എഴുത്ത്. കൂടുതൽ പ്രതീക്ഷിക്കുന്നു.
ReplyDelete